പാരീസ്: പാരീസ് പാരാലിംപിക്‌സിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. വനിതകളുടെ ഷൂട്ടിംഗിൽ അവനി ലേഖര സ്വർണവും മോന അഗർവാൾ വെങ്കലവും നേടി.
ഷൂട്ടിംഗ് റെഞ്ചിൽ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിയില്ല, അവനി ലേഖാരെയുടെ ഉന്നവും. പത്ത് മീറ്റർ എയർ റൈഫിളിലാണ് അവനിക്ക് സ്വർണത്തിളക്കം. 249.7 പോയിൻറുമായി അവനി ഒന്നാം സ്ഥാനത്ത്. ടോക്കിയോയിലെ സ്വർണം അവനി പാരിസിൽ നിലനിർത്തിയത്. പാരാലിമ്പിക്‌സ് റെക്കോഡോടെ. പാരാലിമ്പിക്‌സിൽ രണ്ട് സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ഇരുപത്തിരണ്ടുകാരിയായ അവന് സ്വന്തം. 228.7 പോയിൻറുമായാണ് മോനയുടെ വെങ്കലം നേട്ടം. മോന പാരാലിംപിസിൽ ഉന്നംപിടിക്കുന്നത് ആദ്യമായി.
കൊറിയൻ താരത്തിനാണ് വെള്ളി. അതേസമയം, പാരിസ് പാരാലിംപിക്‌സ് അൻപെയ്ത്തിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ ശീതൾ ദേവി. ഇരു കൈകളുമില്ലാതെ മത്സരിക്കുന്ന താരം യോഗ്യതയിൽ ലോക റെക്കോർഡ് മറികടന്നു. പാരാലിമ്പിക്‌സ് അമ്പെയ്‌ത്തിൽ ഇരുകൈകളും ഇല്ലാതെ മത്സരിക്കുന്ന ഒരേയൊരു താരം കൂടിയാണ് ശീതൾ. കോംപൗണ്ട് വിഭാഗം യോഗ്യതാ റാങ്കിൽ ലോക റെക്കോർഡ് മറികടന്നു ശീതൾ 703 പോയിൻറുമായി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള തുർക്കി താരത്തിന് കൂടുതലുള്ളത് ഒറ്റ പോയിൻറ്. ശനിയാഴ്ച രാത്രിയാണ് പതിനേഴുകാരിയായ ശീതളിൻ്റെ എലിമിനേഷൻ മത്സരങ്ങൾക്ക് തുടക്കമാവുക.
ജമ്മുവിലെ കിഷ്ത്വാർ ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ശീതൾ ജനിച്ചത് ഇരു കൈകളും ഇല്ലാതെയാണ്. പട്ടാള ക്യാമ്പിന് അടുത്തായതിനാൽ ചികിത്സയും പഠനവും ചെറുപ്പത്തിലേ സൈന്യം ഏറ്റെടുത്തു. പരിമിതികളെ മറികടന്ന നിശ്ചയദാർഢ്യം. മറ്റ് കുട്ടികളെപ്പോലെ ശീതൾ മരത്തിൽ കയറുന്നത് കൊച്ച് കുൽദീപ് കുമാർ കണ്ടതാണ് വഴിത്തിരിവായി. കുൽദീപ് ശീതളിനെ അമ്പെയ്ത്ത് പഠിപ്പിച്ചു. അതും 15-ാം വയസ്സിൽ. തൊട്ടടുത്ത വർഷം ഏഷ്യൻ പാരാലിംപിക്‌സ് അമ്പെയ്‌ത്തിൽ രണ്ട് സ്വർണവും വെള്ളിയും. ഇപ്പോൾ പാരിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.