ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളേജിൽ ലഹരി വേട്ട. മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്.
കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.വിദ്യാർത്ഥികൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിലാണ് നടപടി. 500-ലധികം പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് വിവിധ കോളേജ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തി.
രാവിലെ ചെങ്കൽപട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂർ പട്ടണങ്ങളുടെയും മറ്റ് ഹോസ്റ്റലുകളുടെയും പരിശോധന. കസ്റ്റഡിയിലായ വിദ്യാർത്ഥികളിൽ നിന്ന് കഞ്ചാവും ലഹരി ഗുളികകളും മറ്റ് വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.