പാലാ:കൊഴുവനാൽ ഗ്രാമ പഞ്ചായത്തിലെ 5, 6, 7, 8, 10, 11 വാർഡുകളിൽ വേനൽ കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജല ക്ഷാമം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അഥോറിറ്റിയിൽ നിന്നും ബൾക് വാട്ടർ പർച്ചേസ് നടത്തി ഈ പ്രദേശങ്ങളിലെ വിവിധ ടാങ്കുകളിൽ ജലമെത്തിച്ച് വീട്ടിൽ ശുദ്ധജലം ലഭ്യമാക്കാൻ പഞ്ചായത്ത് കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന ശ്രമം സി.പി.എം നേതൃത്വത്തിൻ്റെ ഒത്താശയോടു കൂടി പഞ്ചായത്ത് പ്രസിഡന്റ് അട്ടിമറിച്ചതായി ബിജെപി അംഗങ്ങൾ.
പഞ്ചായത്തിൻ്റെ വാർഷിക പദ്ധതി അനുമതിക്കായി ജില്ലാ സമിതിയ്ക്ക് സമർപ്പിച്ചപ്പോൾ ആവശ്യമായ തിരുത്തലോടെ 31.08.24ന് മുൻപ് നൽകണം എന്ന നിർദ്ദേശം രാഷ്ട്രീയ ലാക്കോടെ നടപ്പിൽ വരുത്താത്തതിനാൽ പദ്ധതി പ്രയോഗത്തിൽ വരാതായി.ഇന്ന് നടന്ന പഞ്ചായത്ത് കമ്മറ്റിയിൽ ഉൾപ്പെടുത്തിയ അജണ്ട പ്രസിഡൻ്റ് സ്വന്തം നിലയിൽ നീക്കം ചെയ്തു. ഭരണ കക്ഷി അംഗങ്ങളായ കേരള കോൺഗ്രസ്സ് (എം)ൻ്റെയും 3 ബി.ജെ.പി അംഗങ്ങളുടേയും വാർഡുകളിലേയ്ക്കുള്ള പദ്ധതി എന്നു പറഞ്ഞു കളിയാക്കി പദ്ധതി ഇല്ലാണ്ടാക്കാൻ ഭരണത്തിലേറിയ നാൾ മുതൽ സി.പി.എം ശ്രമിച്ചു വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.