ബെംഗളൂരു: ബംഗളൂരുവിൽ ഉറക്കത്തിൽനിന്ന് ഉണർന്നെഴുന്നേറ്റപ്പോൾ ഒപ്പംകിടന്ന സുഹൃത്തിൻ്റെ രക്തത്തിൽ കുളിച്ചു മരിച്ചനിലയിൽ കണ്ടതിൻ്റെ ഞെട്ടലിലാണ് യുവതി.
തലേദിവസം കിടക്കുന്നതിനു മുൻപു ഭർത്താവുമായുള്ള പ്രശ്നങ്ങളെക്കുറിച്ചും ജീവനിൽ പേടിയുണ്ടെന്നും കൊല്ലപ്പെട്ട ബി.നവ്യശ്രീ (28) സുഹൃത്തു ഐശ്വര്യയോട് പറഞ്ഞിരുന്നു. നൃത്താധ്യാപികയായ നവ്യശ്രീ എസ്എംവി ലൗട്ടിലെ കെങ്കേരി ഉപനഗരയിലെ വാടക വീട്ടിൽ ഭർത്താവ് കിരണിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ കാബ് ഡ്രൈവറായ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ ആറുമണിയോടെയാണ് ഐശ്വര്യ നവ്യശ്രീയുടെ മൃതദേഹം കാണുന്നത്. ഉടൻ തന്നെ അയൽക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു. ജീവനിൽ പേടിയുണ്ടെന്നു നവ്യശ്രീ പറഞ്ഞതിനെ തുടർന്നാണ് ചെറുപ്പം മുതലുള്ള കൂട്ടുകാരിയായ ഐശ്വര്യ കൂട്ടിനായി എത്തിയത്. രാത്രിയിൽ ബിയർ കുടിച്ചശേഷം ഇരുവരും കിടന്നുറങ്ങി. കൈവശമുള്ള മറ്റൊരു താക്കോൽ ഉപയോഗിച്ചു കിരൺ അകത്തുകടന്നു കുറ്റകൃത്യം നടത്തിയെന്നാണു പൊലീസിൻ്റെ നിഗമനം. നവ്യശ്രീയുടെ കഴുത്തു മുറിഞ്ഞിട്ടുണ്ട്. ശിവമൊഗ്ഗ ജില്ലയിൽനിന്നുള്ളയാളാണ് നവ്യശ്രീ. മൂന്നു വർഷം മുൻപായിരുന്നു കിരണിൻ്റെയും നവ്യശ്രീയുടെയും വിവാഹം. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചുള്ള പ്രണയവിവാഹമായിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു.രാത്രി പതിനൊന്നരയോടെയാണു നവ്യശ്രീയും ഐശ്വര്യയും വീട്ടിലെത്തിയത്. അത്താഴം കഴിച്ചു ബിയറും കുടിച്ചശേഷമാണ് ഉറങ്ങിയത്. പിന്നീട് ശരീരത്തിൽ നനവ് പറ്റിയപ്പോഴാണ് ഐശ്വര്യ ഉണർന്നതും സംഭവം കാണുന്നതും. കഴുത്തു മുറിഞ്ഞ് രക്തം കിടക്കയിൽ പടർന്ന നിലയിലായിരുന്നു മൃതദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.