തൃശൂർ:ഹണിട്രാപ്പിൽ കുടുങ്ങിയ മന്ത്രി ശശീന്ദ്രനു ബുദ്ധി മുകേഷിനും തോന്നിയെന്ന് എഴുത്തുകാരി സാറാ ജോസഫ് രാജിവച്ച് മാറിനിൽക്കൂവെന്നാണു മുകേഷിനോട് പറയാനുള്ളത്.
നിങ്ങൾ കുറ്റക്കാരനല്ലെങ്കിൽ തിരിച്ചുവരൂ എന്നും ജനം നിങ്ങളെ മനസിലാക്കുമെന്നും സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. ''എംഎൽഎയെയോ പാർട്ടിക്കാരനെയല്ല നിങ്ങൾ സംരക്ഷിക്കുന്നത്. ലൈംഗിക കുറ്റാരോപിതനെയാണ്. മാതൃകാപരമായി രാജിവച്ചു മാറിനിന്ന് അന്വേഷണത്തെ നേരിടാൻ അയാളെ പ്രേരിപ്പിക്കുന്നതിനുപകരം സമൂഹ മനസ്സിൽ സുരക്ഷിതത്വവും ഭയവും വർധിപ്പിക്കുന്ന നയമാണു നിങ്ങൾ കൈക്കൊള്ളുന്നത്'' - സാറാ ജോസഫ് സിപിഎമ്മിനോട് പറയുന്നു.
രാജ്യത്ത് നടക്കുന്ന ലൈംഗിക അക്രമങ്ങൾ അങ്ങേയറ്റം വരെ പോയിക്കൊണ്ടിരിക്കുകയാണ്.പിജിഡോക്ടറുടെ കൊലപാതകം വരെ നിർഭയ, സൗമ്യ,ജിഷ...സ്ത്രീകളും കുട്ടികളും ക്വീമാനുഷ്യരും ദുർബലരായ കുട്ടികളും അവരുടെയൊക്കെ മാതാപിതാക്കളും അനുഭവിക്കുന്ന അരക്ഷിതത്വവും സർക്കാരിൻ്റെ ഒരു വിഷയമല്ലേ? ലൈംഗികാരോപണം നേരിടുന്ന വ്യക്തി മുകേഷ് രാജിവച്ച് അന്വേഷണം നേരിടേണ്ടതില്ലെന്ന് പറയുന്ന സർക്കാർ എന്ത് സുരക്ഷിതത്വമാണു സമൂഹത്തിനു വാഗ്ദാനം ചെയ്യുന്നത് ?
അധികാരത്തിലിരിക്കുന്നവർ തന്നെ ഇങ്ങനെ സംരക്ഷിക്കപ്പെടുകയാണെങ്കിൽ സാധാരണക്കാർക്ക് എന്ത് വിശ്വാസമാണു നിങ്ങളിലുണ്ടാവുക?നിങ്ങൾ ഇപ്പോൾ നിങ്ങളുടെ ഒരു അല്ലയോ പാർട്ടിക്കാരനെയോ സംരക്ഷിക്കുന്നത്. ലൈംഗിക കുറ്റാരോപിതനെയാണ്. മാതൃകാപരമായി രാജിവച്ച് മാറിനിന്ന് അന്വേഷണത്തെ നേരിടാൻ അയാളെ പ്രേരിപ്പിക്കുന്നതിനുപകരം സമൂഹ മനസ്സിൽ സുരക്ഷിതത്വവും ഭയവും വർധിപ്പിക്കുന്ന നയമാണു നിങ്ങൾ കൈക്കൊള്ളുന്നത്.
നിങ്ങൾക്കുവേണ്ടി മിണ്ടാതിരിക്കുന്ന സകല ബുദ്ധിജീവികളോടും സാംസ്കാരികപ്രവർത്തകരോടും പുരോഗമനവാദികളോടും കണക്കുതീർക്കുന്ന കാലം വരികതന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.