കൊച്ചി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നാലുപേർ പിടിയിൽ.
ആലുവ കാഞ്ഞൂർ ഭാഗം മരോട്ടിക്കുടി വീട്ടിൽ ലിൻ്റോ (26), മലപ്പുറം നിലമ്പൂർ കരിമ്പുഴ ഭാഗത്ത് വിശാലിൽ വീട്ടിൽ മുഹമ്മദ് നിവാസ് (23), മുനമ്പം പള്ളിപ്പുറം ചെറായി ഭാഗത്ത് കല്ലുംതറ വീട്ടിൽ വൈശാഖ് (29), നായരമ്പലം നെടുങ്ങാട് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ അഭിനവ് (22) എന്നിവരെയാണ് പിടികൂടിയത്.
കുട്ടിയെ ടൂർ പോകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയി ചെറായി, ആലങ്ങാട് തുടങ്ങിയ പല സ്ഥലങ്ങളിലും കാറുകളിലും മറ്റും കറങ്ങി നടന്നതാണു കേസിനാസ്പദമായത്. പ്രതികളിലൊരാളായ അഭിനവ് കുട്ടിയെ താമസസ്ഥലത്തിനടുത്തു കടത്തിക്കൊണ്ടു പോവുകയും ലിൻറോ ലോഡ്ജ് മുറിയെടുത്ത് ലഹരിവസ്തുക്കൾ കൊടുത്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.
ടാക്സി ഡ്രൈവറായ മുഹമ്മദ് നിവാസ് സ്കൂളിനെ കാറിൽ കൊണ്ടുനടന്ന് മദ്യം നൽകി ലൈംഗികമായി ചൂഷണം ചെയ്തു. വൈശാഖ് ഇയാളുടെ കാറിൽ ചെറായിയിലും ആലങ്ങാട് സ്റ്റേഷൻ പരിധിയിലുള്ള മറിയപ്പടി വല്യപ്പൻപടി ഭാഗത്തുള്ള വാടകവീട്ടിൽ സ്കൂളിനെ കൊണ്ടുപോവുകയും വിവിധതരത്തിലുള്ള മാരകമായ ലഹരി വസ്തുക്കൾ നൽകുകയും ഇതേത്തുടർന്നു കുട്ടിക്ക് മാനസികഭ്രാന്തി ഉണ്ടാവുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.