നവംബർ 11 ഓടെ വിസ്താര സർവീസ് അവസാനിപ്പിക്കും. ടിക്കറ്റ് ബുക്കിങ്ങുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും.
നവംബർ 12 ഓടെയാണ് ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാവുക. തുടർന്ന് വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയായിരിക്കും നിർവഹിക്കുക. ലയനം പൂർത്തിയാകുന്നതോടെ 212 ലേറെ വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ എയർ ഇന്ത്യമാറും. നിലവിൽ ഇൻഡിഗോ ആണ് ഒന്നാമത്. എന്നാൽ ഏറ്റവും കൂടുതൽ വിദേശ സർവീസുകളുള്ള ഇന്ത്യൻ വിമാനക്കമ്പനിയെന്ന പദവി എയർ ഇന്ത്യക്ക് സ്വന്തമാകും.
2024 ഡിസംബർ വരെ ഡയറക്ടർ ജനറൽ സിവിൽ ഏവിയേഷൻ വിസ്താരക്ക് ഫ്ലയിംഗ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. അതിന് ശേഷം 12 മുതൽ എയർ ഇന്ത്യ എന്ന ഒറ്റ ബ്രാൻറ് മാത്രമെ ഉണ്ടാകുവെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന് പുറമെ സിംഗപ്പൂർ എയർലൈൻസിന് ഓഹരിപങ്കാളിത്തമുള്ളതാണ് വിസ്താര. ലയനത്തിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ലയനം പൂർത്തിയായത്. വിസ്താരയിൽ 49 ശതമാനം ഓഹരിപങ്കാളിത്തമാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. എയർ ഇന്ത്യയുടെ ഉടമയായ ടാറ്റാ ഗ്രൂപ്പിന് 51 ശതമാനം ഓഹരി പങ്കാളിത്തമാണ് വിസ്താരയിലുള്ളത്.
ലയനത്തോടെ രൂപപ്പെടുന്ന കമ്പനിയിൽ 25.1 ശതമാനം പങ്കാളിത്തമാകും സിംഗപ്പൂർ എയർലൈൻസിനുണ്ടാവുക. അതിനായി 20,59 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപവും അവർ നടത്തും, അതിനുള്ള അനുമതിയാണ് കേന്ദ്ര സർക്കാർ നൽകിയത്. 74.9 ശതമാനം ഓഹരി എയർ ഇന്ത്യയുടെ കൈകളിലായിരിക്കും.
വിസ്താരയുമായുള്ള ലയനം തീരുമാനിച്ചതിന് പിന്നാലെ ജീവനക്കാരെ കുറക്കാൻ എയർ ഇന്ത്യ തീരുമാനിച്ചിരുന്നു. 2024 തുടക്കത്തിൽ വിസ്താര പ്രതിസന്ധിയിലേക്ക് പോകുന്ന കാഴ്ചയായണ് പിന്നീട് കണ്ടത്. തൊഴിലാളികളുടെ ശമ്പളവും, പൈലറ്ററിന്റെ വിമാനസമയവുമൊക്കെ വെട്ടിക്കുറച്ചതോടെ പൈലറ്റുമാർ അവധിയെടുത്തു, സർവീസുകൾ മുടങ്ങി. എപ്രിൽ ഒന്നിന് 125 ലധികം വിമാന സർവീസുകളാണ് മുടങ്ങിയത്.
ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സ്വയം വിരമിക്കൽ പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. അഞ്ച് വർഷം സേവനമുള്ളവർക്ക് വി.ആർ.എസും, അഞ്ചിൽ താഴെ മാത്രം സേവനം ചെയ്തവർക്ക് നിർബന്ധിത വിരമിക്കൽ പദ്ധതിയുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2021 ഒക്ടോബറിൽ എയർ ഇന്ത്യയെ കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് ടാറ്റ എറ്റെടുക്കുകയായിരുന്നു. തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയ വിമാനക്കമ്പനിയായി വിസ്താര മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.