വഡോദര: ഗുജറാത്തിലെ വഡോദരയിലും മറ്റ് നഗരങ്ങളിലും പെയ്ത കനത്തമഴയിൽ വ്യാപക നാശ നഷ്‌ടം.
മൂന്ന് ദിവസത്തിനുള്ളിൽ 15 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. 6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയ രക്ഷാപ്രവർത്തനം തുടരണമെന്ന് ഗാന്ധിനഗർ ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ റുഷികേഷ് പട്ടേൽ പറഞ്ഞു.
അതേസമയം ദുരിതാശ്വാസ പ്രവർത്തനമല്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. വീട്ടിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപാർപ്പിക്കാൻ ആരും വരുന്നില്ലെങ്കിൽ അത്യാവശ്യ സാധനങ്ങൾ ക്യാമ്പിലെത്തുന്ന തദ്ദേശവാസികൾ പറയുന്നു. ഭൂപേന്ദ്രഭായ് പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതിയ അറിയിപ്പ് അനുസരിച്ച്, ഒഗസ്‌റ്റ് 29ന് രാവിലെ വരെ സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗുജറാത്തിലെ 27 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.