കല്പറ്റ :കയ്യും മെയ്യും മറന്ന് വയനാടിനായി കേരളം ഒന്നാകെ ഒരുമിക്കുമ്പോള്‍ അവിടെയും വിഷം ചീറ്റുന്ന പാമ്പുകളുണ്ടെന്ന് കേരളം തിരിച്ചറിയുകയാണ്.
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട പൊതുപ്രവർത്തകനും ഭാര്യക്കുമെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവം ലജ്ജയോടെയാണ് നാം കേട്ടത്. ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന സൈബറാക്രമണം.പനിക്കിടക്കയില്‍ കഴിയുന്നതിനിടെ താനാണ് സുരേഷ് ഗോപിയെ ദുരന്ത വിവരം വിളിച്ചറിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ പറഞ്ഞു. രോഗശയ്യയിലാണെങ്കിലും കളക്ടറെ വിളിച്ച് വിവരം തിരക്കാനും പ്രധാനമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കാനും അദ്ദേഹം മറന്നില്ല. പിന്നീട് മാദ്ധ്യമങ്ങളോടും അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഏകോപനങ്ങള്‍ക്കായി പ്രധാനമന്ത്രി കേന്ദ്രമന്ത്രി ജോർജ് കുര്യനെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ വേട്ടയാടല്‍ തുടരുന്നതിനിടയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യർ ഇക്കാര്യങ്ങള്‍ പറയുന്നത്.
ഇതിന് പിന്നാലെ സൈബറിടത്തും ചില മാദ്ധ്യമങ്ങളിലും സുരേഷ് ഗോപി വേട്ടയാടപ്പെടുകയാണ്. കൈരളിയുടെ റിപ്പോർട്ടറുടെ അടിസ്ഥാന രഹിതമായ ചോദ്യങ്ങളെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ പരാമർശിക്കുന്നുണ്ട്.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകരോട് നേരിട്ട് അന്വേഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കൈരളിയുടെ റിപ്പോർട്ടറെ ഇത് ചൊടിപ്പിച്ചു. കേരളത്തിന് നല്‍കുന്ന കേന്ദ്ര സഹായം എത്രയാണെന്നതായിരുന്നു അടുത്ത ചോദ്യം. ഇപ്പോള്‍ നടക്കുന്നത് രക്ഷാ പ്രവർത്തനമാണെന്നും അതിന് ശേഷം നാശനഷ്ടത്തിന്റെ കണക്കെടുത്ത് സംസ്ഥാനം ആവശ്യപ്പെടുമ്പോഴാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വളരെ മാന്യമായി മറുപടി നല്‍കി.
സുരേഷ് ഗോപി പറഞ്ഞതാണ് ശരിയെന്ന് ബുദ്ധിയും ബോധവും ഉള്ളവർക്ക് മനസിലാകുമെന്നും കുറിപ്പില്‍ പറയുന്നു. മന്ത്രിയൊക്കെ ആകുന്നതിന് മുമ്പ് തന്നെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കി പ്രയത്നിച്ചിട്ടുള്ള
സുരേഷ് ഗോപിക്ക് ബിജെപി വിരുദ്ധരുടെ സർട്ടിഫിക്കറ്റ് തല്‍ക്കാലം ആവശ്യമില്ലെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ ദുരന്തമുഖത്ത് സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.