പ്രിയപ്പെട്ടവന്റെ കൈപിടിച്ച്, ഉറ്റവരെ ഒരുനോക്കു കാണാന്‍ അവളെത്തി: വയനാട് ദുരന്തത്തിൽ ശ്രുതിക്ക് നഷ്ടപ്പെട്ടത് 9 പേരെ,

കല്‍പ്പറ്റ: ഉറ്റവര്‍ അന്തിയുറങ്ങുന്ന മണ്ണില്‍ പ്രിയപ്പെട്ടവന്റെ കൈപിടിച്ച് ശ്രുതിയെത്തി. വയനാട് ദുരന്തത്തിന് ഒരുമാസം തികയുന്നതിന് ഒരുദിവസം മുന്‍പാണ് ജെന്‍സനൊപ്പം ശ്രുതി പുത്തുമലയിലെ സംസ്‌കാരഭൂമിയില്‍ ശ്രുതി എത്തിയത്.

ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയും ഉള്‍പ്പടെ ഒന്‍പതുപേരെയാണ് നഷ്ടമായത്.

അപകടത്തില്‍ മരിച്ച അച്ഛന്റെയും അനുജത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞ് സംസ്‌കരിച്ചിരുന്നു. എന്നാല്‍ അമ്മയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 

ഡിഎന്‍എ പരിശോധയില്‍ അമ്മയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്തിമോപചാരമര്‍പ്പിക്കാനായി ശ്രുതി എത്തിയത്. കോഴിക്കോട് ജോലി സ്ഥലത്ത് ആയതിനാലാണ് ജൂലായ് 30നുണ്ടായ ഉരുള്‍പൊട്ടലില്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടത്.

സ്‌കൂള്‍ കാലം മുതല്‍ കൂട്ടുകാരായ ശ്രുതിയും ജെന്‍സണും പത്തുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ സമ്മതം മൂളിയതോടെ ജൂലായ് 27നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയം. 

അതേ ദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും മണ്ണില്‍ എവിടെയോ പോയി

ദുരന്തത്തിന് പിന്നാലെ ശ്രുതിയുടെ മനസിന്റെ താളം തെറ്റിപ്പോകാതെ ഒപ്പം ചേര്‍ത്തുപിടിച്ച് ജെന്‍സണ്‍ കൂടെയുണ്ട്. ശ്രുതി മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലായിരുന്നപ്പോഴും ജെന്‍സന്‍ അവള്‍ക്കൊപ്പം കൂട്ടിരുന്നു.

 ജില്ലയിലെ കാര്‍ ക്ലീനിങ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജെന്‍സണ്‍. തന്റെ സ്‌കൂള്‍ കാലസുഹൃത്താണ് ശ്രുതിയെന്ന് ജെന്‍സന്‍ പറയുന്നു. അവളെ എല്ലാ കാലത്തും ചേര്‍ത്തുനിര്‍ത്തുമെന്ന് നേരത്തെ തന്നെ താന്‍ ഉറപ്പിച്ചിരുന്നുവെന്നും ജിന്‍സണ്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ജെന്‍സണ്‍ ജോലിക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു

സ്‌കൂള്‍ കാലം മുതല്‍ ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. വ്യത്യസ്തമതത്തില്‍പ്പെട്ടവരാണെങ്കിലുംം രണ്ട് കുടുംബങ്ങളും സന്തോഷത്തോടെയാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടത്തിയത് 

ജെന്‍സണ്‍ പറഞ്ഞു. 'ഉരുള്‍പൊട്ടലുണ്ടായതിന് ശേഷം ഒരു നിമിഷം പോലും അവന്‍ എന്നെ തനിച്ചാക്കിയിട്ടില്ല. ആശുപത്രികളിലും മോര്‍ച്ചറികളിലും അവന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു, 

പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനത്തിനെത്തിയപ്പോഴും അവന്‍ എനിക്കൊപ്പം തന്നെയുണ്ടായിരുന്നു. ഡിസംബറില്‍ വളരെ ആഘോഷമാക്കി വിവാഹം നടത്താനായിരുന്നു തീരുമനിച്ചത്. അടുത്തമാസം ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുമെന്നും ശ്രുതി പറഞ്ഞു. '

എന്റെ കല്യാണം കാണാന്‍ മാതാപിതാക്കളും സഹോദരിയും സന്തോഷത്തോടെ ഇരിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല. ജെന്‍സന്റെ കൈകളില്‍ മുറുകെ പിടിച്ച് വിതുമ്പിക്കൊണ്ട് ശ്രുതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !