ടെക്സസ്: ഗുരുതരമായ പരുക്കുകള്‍ക്ക് പന്ത്രണ്ടുകാരിക്ക് മാതാപിതാക്കള്‍ മരുന്നായി നല്‍കിയത് സ്മൂത്തികളും വിറ്റാമിനുകളും മാത്രംഒടുവില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം.
അമേരിക്കയില ടെക്സസിലാണു സംഭവം. മാതാപിതാക്കളായ ഡെനിസെ ബല്‍ബനേദ, ജെറാള്‍ഡ് ഗോണ്‍സാലെസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.വൈദ്യസഹായം അപേക്ഷിച്ചുകൊണ്ട് ഒരു സ്ത്രീയില്‍നിന്ന് അധികൃതർക്ക് കോള്‍ ലഭിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് അറ്റകോസ കൗണ്ടി തലവന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മെഡിക്കല്‍ ടീം എത്തുമ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായ നിലയിലായിരുന്നു.
ഉടൻ തന്നെ പെണ്‍കുട്ടിയെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കുന്നതിനായി പ്രവേശിപ്പിച്ചു. ഇതോടൊപ്പം തന്നെ പെണ്‍കുട്ടിയുടെ പരുക്കുകള്‍ക്കു പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു. ജീവൻ രക്ഷിക്കാനുള്ള തീവ്രമായ ശ്രമം നടത്തിയെങ്കിലും രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.
പെണ്‍കുട്ടിക്ക് ജീവൻ നഷ്ടമാകാൻ സാധ്യതയുണ്ടായിരുന്ന പരുക്കുകളുണ്ടായിരുന്നിട്ടും മാതാപിതാക്കള്‍ യഥാസമയം വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നു സെർജന്റ് ഇൻവെസ്റ്റിഗേറ്റർ റോബർട്ട് ന്യൂമാൻ പറഞ്ഞു.
പെണ്‍കുട്ടിക്ക് മാനസികമായും ശാരീരികമായും പ്രതികരണശേഷി നഷ്ടപ്പെട്ടശേഷവും മാതാപിതാക്കള്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറിയതെന്നും റോബർട്ട് വ്യക്തമാക്കി.
ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ അമ്മ അടിയന്തര സഹായം തേടിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറ്റകോസ കൗണ്ടി ജയിലിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.