കോട്ടയം ജില്ലയിൽ അതി ശക്തമായ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ചലർട്ട് പ്രഖ്യാപിച്ചു.

കോട്ടയം: ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പുലർത്തണം.

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്.24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

മണിമല നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.

- നദീ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശം.

ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മണിമല (പുല്ലകയാർ  സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമൺ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജലകമ്മീഷൻ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. നദീ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !