വാഷിങ്ടൺ: ബോയിങിന്റെ സ്റ്റാർലൈനർ പേടകത്തില്‍ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറും തിരിച്ചുവരാനാകാത്ത സ്ഥിതിയിലാണ്.
സ്റ്റാർലൈനർ പേടകത്തിലെ തകരാറുകളെ തുടർന്നാണിത്. പത്ത് ദിവസം നീണ്ട ദൗത്യത്തിനായി നിലയത്തിലെത്തിയ ഇരുവരും ഇപ്പോള്‍ രണ്ട് മാസമായി നിലയത്തിലെ മറ്റ് സഞ്ചാരികള്‍ക്കൊപ്പം കഴിയുകയാണ്.ഇനിയും തകരാർ തുടർന്നാല്‍ 2025 വരെ ഇവർ നിലയത്തില്‍ തുടരേണ്ടിവരുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് നാസ.
സ്റ്റാർലൈനർ പേടകത്തിലെ ഇരുവരുടെയും തിരിച്ചുവരവ് സുരക്ഷിതമല്ലെങ്കില്‍ 2025 ഫെബ്രുവരിയില്‍ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്സ്യൂളില്‍ ഇരുവരെയും തിരികെ എത്തിക്കുമെന്ന് നാസ അറിയിച്ചു. അതായത് 2025 ഫെബ്രുവരി വരെ അവർ നിലയത്തില്‍ കഴിയേണ്ടിവരും.
അതേസമയം നാല് ബാഹിരാകാശ സഞ്ചാരികളെ ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നതിനുള്ള സ്പേസ് എക്സിന്റെ ക്രൂ-9 ദൗത്യ വിക്ഷേപണം നാസ സെപ്റ്റംബർ 24 ലേക്ക് മാറ്റി.
ദൗത്യം ഓഗസ്റ്റ് 18 ന് വിക്ഷേപിക്കാനായിരുന്നു പദ്ധതി. സ്റ്റാർലൈനർ പേടകത്തെ നിലയത്തില്‍ നിന്ന് oമാറ്റിയതിന് ശേഷമേ ക്രൂ 9 പേടകത്തെ അയക്കാനാകൂ.
ജൂണ്‍ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചത്. 24 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി.
നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹീലിയം ചോർച്ചയും സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവർത്തനം പലതവണ തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനകളുമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.