മക്ക: ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടൻ മകനും വാഹനാപകടത്തില്‍ മരിച്ചു.
ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തില്‍ നിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് മരിച്ചത്.ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ത്വാഇഫില്‍ നിന്നും 100 കിലോമീറ്റർ അകലെ റിദ് വാനില്‍ വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികള്‍ക്കും അപകടത്തില്‍ നിസാര പരിക്കേറ്റു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയതായിരുന്നു മണ്ണില്‍കടവത്ത് മുഹമ്മദ്. കർമങ്ങള്‍ക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാള്‍ ദിവസം മുതലാണ് മിനയില്‍ വെച്ച് ഇദ്ദേഹത്തെ കാണാതായത്.
തുടർന്ന് ആഴ്ചകളോളം മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇദ്ദേഹം മരിച്ചതായി ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
വിവരമറിഞ്ഞു കുവൈത്തില്‍ നിന്നും ഇദ്ദേഹത്തിന്റെ മക്കളായ റിയാസ്, സഹോദരൻ സല്‍മാൻ എന്നിവർ കുടുംബ സമേതം മക്കയിലെത്തിയതായിരുന്നു.
ബുധനാഴ്ച ഉപ്പയുടെ മൃതദേഹം മക്കയില്‍ ഖബറടക്കിയതിന് ശേഷം റിയാസും കുടുംബവും കാറില്‍ കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഇന്ന് വിമാനമാർഗം കുവൈത്തിലേക്ക് മടങ്ങാനിരുന്നതായിരുന്നു സല്‍മാനും കുടുംബവും. ഇവർ മക്കയില്‍ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.