വാഷിങ്ടണ്‍: യുഎസിലെ ടെക്‌സാസില്‍ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേർ കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകള്‍ ആൻഡ്രില്‍ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം അപകടത്തില്‍ ഇവർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.അരവിന്ദും ഭാര്യയും മകളെ നോർത്ത് ടെക്‌സാസിലെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെക്കാണ് അപകടം. പെണ്‍കുട്ടി ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി, ഡാളസ് സർവകലാശാലയില്‍ ചേരാൻ പോകുകയായിരുന്നു.
കുടുംബത്തിൻ്റെ വാഹനത്തില്‍ ഇടിച്ച കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർ അപകടത്തില്‍ മരിച്ചതായി അധികൃതർ പറഞ്ഞു. 160 കിലോമീറ്ററിലാണ് അപകടമുണ്ടാക്കിയ കാർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിന് മണിക്കൂറില്‍ 112 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ കത്തിയമർന്നു.
കുടുംബത്തില്‍ ഇനി 14കാരനായ മകൻ മാത്രമാണ് അവശേഷിക്കുന്നത്. അപകട സമയം ഈ കുട്ടി ഇവരോടൊപ്പമുണ്ടായിരുന്നില്ല. കുട്ടിയെ സഹായിക്കാനായി GoFundMe പേജ് 7 ലക്ഷം ഡോളർ സ്വരൂപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.