ജർമിനി :എട്ട് മണിക്കൂറും ഒമ്പത് മണിക്കൂറും നീണ്ടുനില്‍ക്കുന്ന ജോലി. വിരസമായ ഒരേപോലുള്ള ദിവസങ്ങള്‍. ഇതില്‍ നിന്നും ഒരു ബ്രേക്കെടുത്ത് ഒരു യാത്ര പോയാല്‍ കൊള്ളാം എന്ന് ചിന്തിക്കാത്തവർ വിരളമായിരിക്കും.
ആ യാത്ര അല്പം നീണ്ടതാണെങ്കില്‍ പറയുകയേ വേണ്ട. അത് തന്നെയാണ് ജർമ്മൻ ദമ്പതികളായ നിക്കും യാസും ചെയ്തത്.29 വയസ്സുള്ള നിക്കും യാസും 2017 -ലാണ് തങ്ങളുടെ 9- 5 ജോലി ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് സാഹസികമായ ആറ് മാസത്തെ യാത്ര ആരംഭിക്കാൻ തീരുമാനിക്കുന്നത്.
ഈ യാത്ര അവരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. റോഡിനോടുള്ള ആവേശം കൂടി. അങ്ങനെ, ആറ് മാസത്തേക്ക് എന്ന് കരുതി തുടങ്ങിയ യാത്ര മൂന്ന് വർഷത്തെ ആഗോളയാത്രയായി മാറുകയായിരുന്നു.
2020 -ല്‍, ദമ്പതികള്‍ ഏകദേശം 11 ലക്ഷം രൂപ വിലമതിക്കുന്ന ഒരു വാൻ വാങ്ങി. അടുത്ത ഏഴ് മാസം ആ വാൻ തങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനും വേണ്ടി മാറ്റിയെടുക്കാനുള്ള സമയമായിരുന്നു.
അതിനായി അവർ ദിവസം 12 മണിക്കൂർ വാനില്‍ പണിയെടുത്തു. അവരുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായി, അവരുടെ യാത്രയ്‌ക്ക് ആവശ്യമായ എല്ലാ അവശ്യവസ്തുക്കളും സൗകര്യങ്ങളും ഉള്ള ഒരു മൊബൈല്‍ ഹോമായി ആ 11 ലക്ഷത്തിന്റെ വാൻ അപ്പോഴേക്കും മാറിയിരുന്നു.
ദമ്പതികള്‍ തന്നെയാണ് ഇലക്രിക്കല്‍ വർക്കും ഫർണിച്ചർ വർക്കും അടക്കം എല്ലാം ചെയ്തത്. സാധാരണ ഒരു വീട്ടിലേക്കാവശ്യമായ പാത്രങ്ങളും മറ്റും മാത്രല്ല,
ഒരു ആഡംബരജീവിതത്തിന് ഉതകുന്ന തരത്തിലുള്ള വസ്തുക്കളും അവർ തങ്ങളുടെ വാനില്‍ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ വാനില്‍ ഇപ്പോള്‍ സ്വപ്നജീവിതവും യാത്രയും നയിക്കുകയാണ് ഇവർ.
വാനിലെ കാഴ്ചകള്‍ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയും ഇവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.