കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അമേരിക്കയില്‍ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് മകൻ മാത്രം,,

വാഷിങ്ടണ്‍: യുഎസിലെ ടെക്‌സാസില്‍ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേർ കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകള്‍ ആൻഡ്രില്‍ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം അപകടത്തില്‍ ഇവർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. 

അരവിന്ദും ഭാര്യയും മകളെ നോർത്ത് ടെക്‌സാസിലെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെക്കാണ് അപകടം. പെണ്‍കുട്ടി ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടി, ഡാളസ് സർവകലാശാലയില്‍ ചേരാൻ പോകുകയായിരുന്നു. 

കുടുംബത്തിൻ്റെ വാഹനത്തില്‍ ഇടിച്ച കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർ അപകടത്തില്‍ മരിച്ചതായി അധികൃതർ പറഞ്ഞു. 160 കിലോമീറ്ററിലാണ് അപകടമുണ്ടാക്കിയ കാർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിന് മണിക്കൂറില്‍ 112 കിലോമീറ്റർ വേഗതയുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ കത്തിയമർന്നു. 

കുടുംബത്തില്‍ ഇനി 14കാരനായ മകൻ മാത്രമാണ് അവശേഷിക്കുന്നത്. അപകട സമയം ഈ കുട്ടി ഇവരോടൊപ്പമുണ്ടായിരുന്നില്ല. കുട്ടിയെ സഹായിക്കാനായി GoFundMe പേജ്  7 ലക്ഷം ഡോളർ സ്വരൂപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !