ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പുലർച്ചെ 1.30ഓടെ യുവതിയുടെ മുറിയില്‍ ഒരാള്‍ അതിക്രമിച്ചു കടക്കുകയും ആക്രമിക്കുകയുമായിരുന്നു. ഞെട്ടിയുണർന്ന ജീവനക്കാരി സഹായത്തിനായി നിലവിളിച്ചു.വാതിലിനടുത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ പ്രതി പിന്തുടർന്ന് പിടികൂടുകയും തറയില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു'- എന്ന് ബന്ധപ്പെട്ട വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയർ ഹോസ്റ്റസ് സ്വന്തം നാടായ മുംബൈയിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങളുടെ ജീവനക്കാരിക്കെതിരെയുണ്ടായ ആക്രമണം വളരെ വേദനാജനകരാണ്. സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടല്‍ മാനേജ്‌മെന്റുമായി സഹകരിച്ച് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതെ ശ്രദ്ധിക്കുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.