റേഷൻ വ്യാപാരി സംഘടനകളുടെ പ്രതിഷേധം: ഓണക്കിറ്റ് സപ്ലൈക്കോ വഴി? സർക്കാർ ആലോചനയിൽ,

തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വിൽപ്പന ശാലകൾ വഴി നൽകാൻ ആലോചന. 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണ് പ്രധാനമായും കിറ്റ് നൽകുന്നത്.

റേഷൻ കടകൾക്കു പകരമാണ് കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാൻ സർക്കാർ ആലോചിക്കുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയാണ് വിതരണം ചെയ്തിരുന്നത്.

ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രായോ​ഗിക ബുദ്ധിമുട്ടുകളാണ് ആലോചനയ്ക്കു പിന്നിൽ. മാത്രമല്ല മുൻപ് വിതരണം ചെയ്ത ഇനത്തിൽ കമ്മീഷൻ കുടിശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് നീക്കം.

നിലവിൽ സപ്ലൈക്കോയുടെ മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള വിൽപ്പന ശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഈ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോ​ഗിക്കാനാണ് നീക്കം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !