തിരുവനന്തപുരം: ലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ് പഠിക്കാൻ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളില്‍ ഇന്ദ്രൻസ് ഇന്നെത്തും.
സ്കൂള്‍ പഠനം പൂർത്തിയാക്കാത്തതിന്റെ ദുഖമകറ്റാനാണ് 68-ാം വയസ്സില്‍ അദ്ദേഹം തുടർ പഠനത്തിന് ചേർന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളായിരുന്നു പഠന കേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാ കോഴ്സിലേക്ക് നേരിട്ട് ചേരാം.
നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഇന്ദ്രൻസ്. നിത്യവൃത്തിക്കായി തയ്യല്‍ തൊഴില്‍ ചെയ്യുകയായിരുന്നു. അപ്രതിക്ഷിത തിരിവുകള്‍ സിനിമയിലുമെത്തിച്ചു. പഠനത്തോടുള്ള അഭിനിവേശമാണ് ഇന്ദ്രൻസിനെ അറുപതുകളിലും പരീക്ഷ മുറിയിലേക്ക് എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.