ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർക്ക് റെക്കോർഡ് നേട്ടം.. സുവർണ്ണാവസരം പാഴാക്കാതെ പ്രവാസികൾ.

ലണ്ടൻ: നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിന് തുല്യമായ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്.

ഒരു യുകെ പൗണ്ടിന്‍റെ ഇന്ത്യൻ മൂല്യം 110 രൂപ കടന്നു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർക്ക് ഇത് റെക്കോർഡ് നേട്ടമാണ്. എന്നാൽ പൗണ്ടിന്‍റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവർക്ക് തിരിച്ചടി തന്നെയാണ്. 

യുകെയിൽ എത്തി ഒന്നും രണ്ടും വർഷം കഴിയുന്നവർ സ്വന്തമായി ഒരു വീട് വാങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്‌ നാട്ടിൽ നിന്നും  സാധാരണയായി പണം എത്തിക്കുന്നത്. വിദ്യാർഥി വീസയിൽ യുകെയിൽ എത്തി ജോലി ചെയ്യുന്നവർക്കും പഠന ശേഷം പോസ്റ്റ്‌ സ്റ്റഡി വർക്ക്‌ വീസയിൽ ജോലി ചെയ്യുന്നവർക്കും ഇപ്പോഴത്തെ മൂല്യ വർധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരിൽ ഭൂരിഭാഗവും. 

കുടുംബമായി യുകെയിൽ സ്ഥിര താമസമാക്കിയവർ ജോലി ചെയ്തു കിട്ടുന്ന തുക ഇവിടെ തന്നെ ചെലവഴിക്കുകയാണ് പതിവ്. ഇവർക്ക് യുകെ പൗണ്ടിന്‍റെ ഇന്ത്യൻ മൂല്യം ഉയർന്നത് കാര്യമായ നേട്ടം ഉണ്ടാക്കാൻ ഇടയില്ല. 2023 മാർച്ചിൽ 97.067 ഇന്ത്യൻ രൂപയുടെ മൂല്യത്തിലേക്ക് കുറഞ്ഞ യുകെ പൗണ്ട് അതേ വർഷം ഏപ്രിലിൽ ആണ് വീണ്ടും 100 കടന്നത്. 

ഇപ്പോൾ ഏറ്റവും മികച്ച മൂല്യമായ 110. 78 ൽ എത്തി നിൽക്കുന്നു. നാട്ടിലേക്ക് പണം അയയ്ക്കുവാൻ യുകെ പ്രവാസികൾ ഉപയോഗിക്കുന്ന ആപ്പുകൾ 111 രൂപയ്ക്ക് മുകളിൽ ഒരു പൗണ്ടിന്  നൽകുന്നുണ്ട്. ഇതും യുകെ പ്രവാസികൾക്ക് നേട്ടം തന്നെയാണ്. ഒപ്പം നാട്ടിൽ ഇവരെ ആശ്രയിച്ചു കഴിയുന്നവർക്ക് ആഹ്ലാദവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !