ഭക്ഷ്യവിഷബാധ: ഹോട്ടലിൽ നിന്ന് കോഴിയിറച്ചി കഴിച്ചതിന് ശേഷം ഛര്‍ദിയും വയറിളക്കവും; ചത്ത പുഴുക്കളെ കണ്ടെത്തിയെന്നും പരാതി, അഞ്ചു പേർ ആശുപത്രിയില്‍

തിരുവനന്തപുരം: കാട്ടാക്കടയിലെ ഹോട്ടലില്‍നിന്നു വാങ്ങി കഴിച്ച പൊരിച്ച കോഴിയില്‍ ചത്ത പുഴുക്കളെ കണ്ടെന്ന് പരാതിയുമായി കുടുംബം.

ഇറച്ചി കഴിച്ചതിനെ തുടർന്ന് ഛർദിയും വയറിളക്കവുമായി കുടുംബത്തിലെ അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു.

കാട്ടാക്കട കഞ്ചിയൂർക്കോണം വാനറത്തല വീട്ടില്‍ അനി, ഭാര്യ അജിത, അനിയുടെ സഹോദരി ശാലിനി, ശാലിനിയുടെ മക്കളായ ശാലു, വർഷ എന്നിവരാണ് ചികിത്സയിലുള്ളത്.

ഹോട്ടലില്‍ നിന്നു വാങ്ങിയ ഇറച്ചി കഴിച്ച ശേഷമാണ് ഇവർക്ക് അസ്വസ്ഥതയുണ്ടായത്. പിന്നാലെ ഇറച്ചി പരിശോധിച്ചപ്പോള്‍ അതില്‍ ചത്ത പുഴുക്കളെ കണ്ടെത്തിയതായും പറയുന്നു. തുടർന്ന് കാട്ടാക്കട ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെനിന്നാണ് നെയ്യാറ്റിൻകര ആശുപത്രിയിലേക്കു മാറ്റിയത്.

കാട്ടാക്കട പോലീസില്‍ പരാതിയും നല്‍കി. ബുധനാഴ്ച വൈകുന്നേരം 6.30-ഓടെയാണ് കാട്ടാക്കട ജങ്ഷനില്‍ പ്രവർത്തിക്കുന്ന ഹോട്ടലില്‍നിന്ന് രണ്ട് പൊരിച്ച കോഴിയിറച്ചി വാങ്ങിയതെന്നും ഇറച്ചി കഴിച്ച ശേഷമാണ് ഛർദിയും വയറിളക്കവും ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. പരാതി അനുസരിച്ച്‌ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതായി പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !