തിരുവനന്തപുരം: ബംഗാളി നടിയുടെ വെളുപ്പെടുത്തലില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത വാഹനം വയനാട്ടില്‍ നിന്ന് കൊണ്ട് പോയിട്ടുണ്ട്.ബംഗാളി നടിയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലേക്കാണ് പോയത്. ഇവിടെ നിന്നാണ് വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തിരിക്കുന്നത്.
രഞ്ജിത്ത് റിസോർട്ടിലുണ്ടെന്ന് അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കനത്തോടെ രഞ്ജിത്ത് തിരികെ കോഴിക്കോടേക്ക് വന്നുവെന്നാണ് വിവരം.
രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ രഞ്ജിത്തിന്റെ കോഴിക്കോടുള്ള വീട്ടില്‍ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.