പാരിസ്: സാമൂഹിക മാധ്യമമായ ടെലിഗ്രാമിന്റെ മേധാവി പാവല്‍ ദുറോവ് അറസ്റ്റില്‍. ആപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് ടെലിഗ്രാം ചീഫ് എക്സിക്യൂട്ടീവ് പാവല്‍ ദുറോവിനെ ശനിയാഴ്ച പാരിസിനടുത്തുള്ള വിമാനത്താവളത്തില്‍ വച്ച് ഫ്രഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ഫ്രഞ്ച് തലസ്ഥാനത്തിന് വടക്കുള്ള ലെ ബൊര്‍ഗെറ്റ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായ ദുറോവിനെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയേക്കും.തട്ടിപ്പ്, മയക്കുമരുന്ന് കടത്ത്, സൈബര്‍ ഭീഷണിപ്പെടുത്തല്‍, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍ എന്നി കുറ്റങ്ങള്‍ ചെയ്തതായുള്ള ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫ്രഞ്ച് അന്വേഷണ ഏജന്‍സി ദുറോവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തന്റെ പ്ലാറ്റ്ഫോമിന്റെ ക്രിമിനല്‍ ഉപയോഗം തടയാന്‍ നടപടിയെടുക്കുന്നതില്‍ ദുറോവ് പരാജയപ്പെട്ടതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.