സര്‍ക്കാരും പാര്‍ട്ടിയും വിശദമായി പരിശോധിച്ചതുകൊണ്ടാണ് എല്ലാം പെട്ടെന്ന് പുറത്തുവന്നത്; ഒളിച്ചോടിപ്പോകുന്ന സമീപനം സര്‍ക്കാരിനില്ല, പ്രതിപക്ഷം രാഷ്‌ട്രീയമായി പറയുന്നതിന് മറുപടി പറയുന്നില്ലെന്ന് കെ.എൻ. ബാലഗോപാല്‍

തിരുവനന്തപുരം:  നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ബന്ധപ്പെട്ടവർ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളില്‍ പാർട്ടിയും എല്‍ഡിഎഫ് സർക്കാരും പ്രതിരോധത്തില്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പാർട്ടിയും സർക്കാരും വിശദമായി പരിശോധിച്ചതുകൊണ്ടാണ് ഇതൊക്കെ പുറത്തുവന്നത്. ഒളിച്ചോടിപ്പോകുന്ന സമീപനം അല്ല വിഷയത്തില്‍ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്‌ട്രീയമായി പറയുന്നതിന് മറുപടി പറയുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മുകേഷിനെതിരെ പരാതി ഉയരുന്ന സാഹചര്യത്തിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിക്ക്. എംഎല്‍എ സ്ഥാനം ഒഴിയേണ്ടെന്നാണ് പാർട്ടി വിലയിരുത്തല്‍. സിനിമ നയ രൂപീകരണ സമിതിയില്‍ ഒഴിവായാലും എംഎല്‍‌എ സ്ഥാനം ഒഴിയേണ്ടെന്നാണ് പാർട്ടിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !