തിരുവനന്തപുരം: സർക്കാർ ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ ലഭിച്ചതായി പരാതി. തിരുവനന്തപുരത്തെ മണ്ണന്തലയിലുള്ള പോസ്റ്റ് മെട്രിക് മെൻസ് ഹോസ്റ്റലില്‍ നല്കിയ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ ലഭിച്ചത്.
മുൻപും ആണിയും, എലി കാഷ്ടവും ഉള്‍പ്പെടെയുള്ളവ ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്നും ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു.പട്ടികജാതി വികസന വകുപ്പ് പിന്നാക്കവിഭാഗത്തിലെ കുട്ടികള്‍ക്കായി നടത്തുന്ന ഹോസ്റ്റലാണിത്. വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും 90 ഓളം വിദ്യാർത്ഥികള്‍ ഇവിടെയുണ്ട്. ഇന്നലെവൈകിട്ട് അഞ്ച് മണിയോടെ കുട്ടികള്‍ക്ക് കപ്പയോടൊപ്പം നല്കിയ ചമ്മന്തിയിലാണ് പുഴുവിനെ കണ്ടത്. ആഹാരം കഴിച്ചതിനെ തുടർന്ന് പലർക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി.
മുൻപ് പല തവണയും ആഹാരത്തില്‍ നിന്ന് ആണിയും എലി കാഷ്ടവും ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികള്‍ പറയുന്നു. പരാതി പറയുന്നവരെ ഒറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ വരാൻ ഭയമാണെന്നും കുട്ടികള്‍ പറയുന്നുണ്ട്. അടിയന്തരമായി സർക്കാർ ഇടപെടണമെന്നും വൃത്തിയുള്ള ആഹാരം നല്‍കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.