തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയുടെയും സ്മിതാ സുധാകരന്റെയും മകന് സൗരഭ് സുധാകരന് വിവാഹിതനായി. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍.
കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പിഎന്‍ സജീവിന്റെയും എന്‍ എന്‍ ജിന്‍ഷയുടെയും മകള്‍ ഡോ ശ്രേയാ സജീവാണ് വധു.വിവാഹ ചടങ്ങുകൾക്ക് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മുഖ്യകാര്‍മികത്വം വഹിച്ചു.രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക- ആത്മീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു
വിവാഹസത്കാരം കണ്ണൂരില്‍ നടക്കും. സൗരഭ് സുധാകരന് ന്യൂഡല്‍ഹി പ്രീത് വിഹാറിലുള്ള എന്‍എബിഎച്ച് അക്രെഡിറ്റേഷന്‍ കോർഡിനേറ്ററും ശ്രേയാ സജീവ് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.