കണ്ണൂരിൽ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് അപകടം: ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,

കണ്ണൂര്‍:  തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച്‌ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു.

കണ്ണൂർ തലശ്ശേരിയില്‍ ഇന്നലെ രാത്രി 11 നാണ് അപകടം ഉണ്ടായത്.ആംബുലന്‍സ് ഡ്രൈവറായ ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്.

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിന്‍റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അപകടത്തില്‍ ആംബുലന്‍സ് തകര്‍ന്നു. ഫയര്‍എഞ്ചിന്‍റെ മുൻഭാഗത്തെ ചില്ല് ഉള്‍പ്പെടെ തകര്‍ന്നു. ആംബുലന്‍സിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലന്‍സെത്തിച്ച്‌ മാറ്റുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !