തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ പതിമൂന്നുകാരി അസം ബാലികയെ വിശാഖപട്ടണത്തു നിന്ന് ഇന്ന് തിരികെയെത്തിക്കും.
50 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ പതിമൂന്നുകാരി 37 മണിക്കൂർ കൊണ്ട് ഒറ്റയ്ക്ക് സഞ്ചരിച്ചത് മൂന്ന് സംസ്ഥാനങ്ങളിലൂടെ 1,650 കിലോമീറ്ററാണ്. ഒടുവില്‍ മലയാളികളുടെ കൂട്ടായ്മയാണ് വിശാഖപട്ടണത്ത് ട്രെയിനില്‍ ബുധനാഴ്ച രാത്രി 10ന് കുട്ടിയെ കണ്ടെത്തിയത്രിവിശാഖപട്ടണം സി ഡബ്ല്യു സി സംരക്ഷണയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ടാണ് കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറ്റെടുത്തത്. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുമായി ശനിയാഴ്ച ഉച്ചയോടെയാണ് കഴക്കൂട്ടം പൊലീസ് കേരളത്തിലേക്ക് തിരിച്ചത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്ത മിസിംഗ് കേസില്‍ കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശേഷം കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് വ്യക്തമാകുന്നത്.
പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീടു വിട്ടിറങ്ങിയ കുട്ടിയെ കണ്ടെത്താനായി വലിയ തിരച്ചിലാണ് പൊലീസും ആർ പി എഫും കേരള ജനതയും നടത്തിയത്.
ഒടുവില്‍ 37 മണിക്കൂറുകള്‍ക്കപ്പുറം ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്തെ കേരള കലാസമിതി പ്രവർത്തകർ ട്രെയിനില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേരള പൊലീസിനെയും ആർ പി എഫിനെയും വിവരമറിയിക്കുകയായിരുന്നു.
താംബരം എക്സ്പ്രസ് ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന് പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.
ട്രെയിൻ കയറി സ്വദേശമായ ആസാമിലേക്ക് പോകാനായിരുന്നു ശ്രമം. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നായിരുന്നു ആഗ്രഹമെന്ന് കുട്ടി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
വീട്ടിലെ ഉപദ്രവത്തെ തുടർന്നാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ നിർണായകമാകും. കുട്ടിയുടെ പഠനവും സംരക്ഷണവും ഇനി എങ്ങനെയാകുമെന്നതറിയാൻ കേരളം ഉറ്റുനോക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.