ഇത്തിത്താനം: ഇളങ്കാവിലമ്മ ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ആണ്ടുതോറും ചിങ്ങ ഭരണി നാളിൽ നടത്തി വരുന്ന ആനയൂട്ട് ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായി നടത്തും. കേരളത്തെ നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ തുടർന്ന് വയനാടിന് കൈത്താങ്ങാകുവാനാണ് തീരുമാനം.
ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 9ന് ക്ഷേത്രം തന്ത്രി സൂര്യകാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രത്യക്ഷ ഗണപതി പൂജയും നടക്കും. ഫെസ്‌റ്റിവൽ കോർഡിനേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് ആനയൂട്ട് ഉദ്ഘാടനം നിർവഹിക്കും.
ഫെസ്റ്റിവൽ കോർഡിനേഷൻ ജില്ല ട്രഷറർ ഗിരീഷ് കുമാർ കിടങ്ങൂർ, ഇളങ്കാവ് ദേവസ്വം പ്രസിഡന്റ് കെ.ജി. രാജ്മോഹൻ, ഇളങ്കാവ് ദേവസ്വം സെക്രട്ടറി അഡ്വ. ഡി. പ്രവീൺ കുമാർ തുടങ്ങിയവർ സന്നിഹിതരാവും. ഗജ പരിപാലന രംഗത്ത് സ്തുത്യർഹ സേവനങ്ങൾ നൽകി വരുന്ന രാജീവ് ചാലച്ചിറയെ ആദരിക്കും.
ഇളങ്കാവിലമ്മയെ പ്രകീർത്തിച്ച് രതീഷ് നാരായണൻ എഴുതി പ്രശസ്ത സോപാന സംഗീതജ്ഞൻ അഖിൽ യശ്വന്ത് സംഗീതവും ആലാപനവും നിർവഹിച്ച ഇളങ്കാവിലമ്മയുടെ സോപാന സംഗീത ആൽബം ദേശാംബികയുടെ ഓഡിയോ വീഡിയോ പ്രകാശനം വൈകിട്ട് 5.30 ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.