തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നടൻ നിർമ്മല്‍ ബെന്നി മലയാള സിനിമയെ വിട്ടുപോയത്. ആമേൻ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് നിർമ്മല്‍ ബെന്നി.
തൃശൂർ ചേർപ്പിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ നിർമ്മലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. എന്നാല്‍ നിർമ്മല്‍ ബെന്നിയുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത ചില ഓണ്‍ലൈൻ മാധ്യമങ്ങള്‍ നിർമ്മല്‍ ബെന്നി എന്ന പേരില്‍ ഫോട്ടോ നല്‍കിയത് നിർമ്മല്‍ പാലാഴിയുടേതായിരുന്നു.നിർമ്മല്‍ പാലാഴി മരണപ്പെട്ടുവെന്ന് പലരും വാർത്തകള്‍ കണ്ട് തെറ്റിദ്ധരിക്കുകയുണ്ടായി. ഇപ്പോള്‍, ആ വാർത്തകളെ തിരുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. താൻ മരിച്ചിട്ടില്ലെന്നും മരിച്ചത് നിർമ്മല്‍ ബെന്നിയാണെന്നും നിർമ്മല്‍ പാലാഴി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരത്തിന്റെ പ്രതികരണം.
'നിർമ്മല്‍ ബെന്നി എന്ന പ്രിയ കലാകാരന് ആദരാഞ്ജലികള്‍ നേരുന്നു. ഒപ്പം, പ്രിയ ഓണ്‍ലൈൻ മാധ്യമ സഹോദരനോട് ഞാൻ പോയിട്ടില്ല എന്ന് കൂടെയും അറിയിക്കുന്നു. ഇനി ഈ കളിക്ക് ഞാനില്ല ട്ടോ"-എന്നാണ് നിർമ്മല്‍ പാലാഴി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.