തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കഴിഞ്ഞ വർഷം ചാടിപ്പോയ പെണ്‍ ഹനുമാൻ കുരങ്ങിനെ തുറന്ന കൂട്ടിലേക്ക് വിട്ടു.
കഴിഞ്ഞ വർഷം തിരുപ്പതി മൃഗശാലയില്‍ നിന്ന് കൊണ്ട് വന്ന ഒരു ജോഡി ഹനുമാൻ കുരങ്ങുകളിലെ പെണ്‍ കുരങ്ങാണ് 2023 ജൂണ്‍ 13 നു തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടയില്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. അന്ന് ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ജൂലൈ 6 നു ആണ് കുരങ്ങിനെ തിരികെ എത്തിക്കാനായത്.അന്ന് മുതല്‍ തുറന്ന കൂടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതുവരെ കുരങ്ങിനെ ഉള്ളിലെ കൂട്ടില്‍ അടച്ചിട്ട നിലയില്‍ പരിപാലിച്ച് വരികയായിരുന്നു.
പിന്നീട് റോത്തക്ക് മൃഗശാലയില്‍ നിന്ന് ലഭിച്ച മൂന്ന് ഹനുമാൻ കുരങ്ങുകളെ ഇക്കഴിഞ്ഞ ജൂലൈ 24 നു തുറന്ന കൂട്ടിലേക്ക് സ്വതന്ത്രരാക്കിയെങ്കിലും ചാടിപ്പോയ പെണ്‍ കുരങ്ങിനെ മാത്രം തുറന്ന് വിട്ടിരുന്നില്ല.
രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വന്ന കുരങ്ങുകള്‍ ആയതിനാല്‍ അവയ്ക്ക് തമ്മില്‍ ആക്രമണ സ്വഭാവം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പെണ്‍ കുരങ്ങിനെ മറ്റുള്ളവയുടെ കൂടെ തുറന്ന് വിടാതിരുന്നത്.
ഇവയെ തമ്മില്‍ പരിചയപ്പെടുത്തുന്നതിന്റെയും ഇണക്കുന്നതിന്റെയും പ്രവർത്തനങ്ങള്‍ നടന്ന് വരികയായിരുന്നു. ഒടുവില്‍, അടിയന്തിര സാഹചര്യത്തില്‍ മയക്ക് വെടി വയ്ക്കാനുള്ള സംവിധാനം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളോടെയും സുരക്ഷാ മുൻകരുതലുകളോടെയും ഞായറാഴ്ച പെണ്‍ കുരങ്ങിനെ തുറന്ന കൂട്ടിലേക്ക് സ്വതന്ത്രയാക്കി.
തുടക്കത്തില്‍ റോത്തക്ക് ഗ്രൂപ്പിലെ പെണ്‍ കുരങ്ങുകളും പുതിയ പെണ്‍ കുരങ്ങും തമ്മില്‍ ചെറിയ പിണക്കങ്ങള്‍ കാണിച്ചെങ്കിലും പെട്ടെന്ന് തന്നെ സാധാരണ നില കൈവരിച്ചു. വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍, ക്യൂറേറ്റർ സംഗീത, സൂപ്പർവൈസർമാരായ സജി, രാധാകൃഷ്ണൻ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കുരങ്ങനെ തുറന്ന് വിട്ടത്.
കൂട് നിലവില്‍ പൂർണ സുരക്ഷാ ഉള്ളതാക്കിയിട്ടുണ്ടെന്നും കുരങ്ങുകളുടെ സ്വഭാവം ആരോഗ്യം എന്നിവ നല്ല നിലയിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.