തിരുവനന്തപുരം: തലസ്ഥാനത്ത് സീരിയല്‍ താരങ്ങളെയും ആക്രമിച്ച് ഗുണ്ടകള്‍. പരിക്കേറ്റ ഡ്രൈവർമാരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാൻ അനുവദിക്കാതെ തടത്ത് വച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിൻ്റെ ലൊക്കേഷനായ കാട്ടക്കടയിലാണ് സംഭവം. തട്ടുകട പരിസരത്തായിരുന്നു ചിത്രീകരണം നടന്നിരുന്നത്. അഭിനയിച്ച് കൊണ്ടിരുന്ന താരങ്ങളുമായി ഇവർ വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും ഇത് ചോദ്യം ചെയ്ത ഡ്രൈവർമാരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവത്രെ.ഈ ഡ്രൈവർമാരെ നെയ്യാർ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് ഗുരതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ചപ്പോള്‍ ഗുണ്ടകള്‍ തടഞ്ഞതായാണ് റിപ്പോർട്ട്. സ്ഥലത്ത് എത്തിയ രണ്ട് പൊലീസുകാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ മെഡിസിറ്റി ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്
മലയാളത്തിലെ പ്രധാന സിനിമകളായ പെരുന്തച്ചൻ, പാഥേയം തുടങ്ങിയ നിരവധി കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാതാവായ ജയകുമാർ ഭാവചിത്ര നിർമ്മാതാവായ സീരിയലിൻ്റെ ചിത്രീകരണ സ്ഥലത്താണ് ആക്രമണം അരങ്ങേറിയിരിക്കുന്നത്.
മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് സിനമയായ ‘ചിത്രത്തിലെ’ നായിക രഞ്ജിനിയും ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തില്‍’ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗുണ്ടകള്‍ക്ക് എതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുന്ന ഘട്ടത്തില്‍ തന്നെയാണ് തലസ്ഥാന ജില്ലയില്‍ വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.