തൃശൂര്‍: പരസ്യ കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് 1.38 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഫിനാന്‍സ് മാനേജര്‍ അറസ്റ്റില്‍. ആമ്പല്ലൂര്‍ വട്ടണാത്ര തൊട്ടിപ്പറമ്പില്‍ ടി.യു. വിഷ്ണുപ്രസാദ് (30) ആണു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയത്.
വളപ്പില കമ്യൂണിക്കേഷന്‍സില്‍ 2022 നവംബര്‍ മുതല്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്തിരുന്ന വിഷ്ണുപ്രസാദ് ഹെഡ് ഓഫിസിലെ അക്കൗണ്ട് ദുരുപയോഗിച്ചാണു പണം തട്ടിയെടുത്തത്. സ്ഥാപനത്തിന്റെ പേരില്‍ ജിഎസ്ടി, ഇന്‍കം ടാക്സ്, ടിഡിഎസ് തുടങ്ങിയവ അടച്ചെന്നു വ്യാജരേഖ തയാറാക്കിയാണു വിഷ്ണുപ്രസാദ് തട്ടിപ്പു നടത്തിയത്.ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ പണം കൈമാറ്റം നടത്തി. ഓഡിറ്റിങ്ങില്‍ തട്ടിപ്പുകള്‍ ഓരോന്നായി കണ്ടെത്തിയതോടെ സ്ഥാപനം ഈസ്റ്റ് പൊലീസിനു പരാതി നല്കി. തട്ടിക്കപ്പെട്ട തുകയുടെ വ്യാപ്തി കണക്കിലെടുത്തു ക്രൈം ബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.