തൃശൂര്‍: പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വേ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ഗുരുവായൂര്‍ - തിരുവനന്തപുരം ഇന്റര്‍സിറ്റി (16342), ഗുരുവായൂര്‍ - മധുരൈ എക്സ്പ്രസ് (16328) എന്നീ ട്രെയിനുകള്‍ തൃശൂരില്‍ നിന്നാകും ഇന്ന് യാത്ര ആരംഭിക്കുക.ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06439) പുതുക്കാട് നിന്നും സര്‍വീസ് നടത്തും. എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തൂ.
ഉച്ചയ്ക്കുള്ള ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06447) തൃശൂരില്‍ നിന്നുമാത്രമാണ് യാത്ര തുടങ്ങുക. തൃശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്നാകും സര്‍വീസ് തുടങ്ങുക,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.