തൊടുപുഴ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ മാറിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറുമണിവരെയുള്ള കണക്ക് അനുസരിച്ച് 131.70 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറില്‍ ഓരോ സെക്കന്‍ഡിലും അണക്കെട്ടിലേക്ക് 1260 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്നാട് 1396 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളില്‍ തേക്കടിയില്‍ 0.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.ഇടുക്കി ഡാമില്‍ 61.61 ശതമാനം വെള്ളമാണ് ഉള്ളത്. പദ്ധതി മേഖലയില്‍ മഴ കുറഞ്ഞെങ്കിലും ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമാണ്. ശരാശരി ഒരടിയിലധികം ദിവസേന വര്‍ധിക്കുന്നുണ്ട്. നിലവില്‍ 2367.54 അടിയാണ് ജലനിരപ്പ്. ശേഷിയുടെ 61.61 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 32.38 ശതമാനമായിരുന്നു.
പദ്ധതി പ്രദേശത്ത് 24 മില്ലി മീറ്റര്‍ മഴ പെയ്തു. ഒരു ദിവസം 117.19 ലക്ഷം ഘനമീറ്റര്‍ ഒഴുകിയെത്തുമ്പോള്‍ വൈദ്യുതോല്‍പ്പാദനശേഷം 76.125 ലക്ഷം ഘനമീറ്റര്‍ ഒഴുകി മലങ്കര സംഭരണിയിലെത്തുന്നുണ്ട്. തിങ്കളാഴ്ച 11.266 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.