കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിന്റെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ രജിസ്ട്രിയോടാണ് കോടതി നിര്‍ദേശിച്ചത്. മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് അതിജീവിത കോടതിയില്‍ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടില്‍ കുറ്റക്കാരായി കണ്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അതിജീവിതയുടെ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി നടന് ദിലീപ് മറുപടിവാദത്തിന് സമയം തേടി. തുടര്‍ന്ന് ജസ്റ്റിസ് സി എസ് ഡയസ് ഹര്‍ജി 21ലേക്ക് മാറ്റി.
അന്വേഷണ റിപ്പോര്‍ട്ട് നേരത്തേ ഹൈക്കോടതിയില്‍ ഹാജരാക്കിയെങ്കിലും സെഷന്‍സ് കോടതിയിലേക്ക് മടക്കി അയച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് അന്വേഷണം നടത്തിയത്.
മെമ്മറി കാര്‍ഡ് അങ്കമാലി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ മൂന്നുതവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.