കന്യാകുമാരി: കന്യാകുമാരിയില്‍ ത്രിവേണി സംഗമം പ്രദേശത്ത് കടലില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങി. മാല്‍വൻ ഇനം മത്സ്യങ്ങളെയാണ് കൂട്ടമായി ചത്ത നിലയില്‍ കണ്ടെത്തിയത്
കന്യാകുമാരിയില്‍ മൂന്ന് കടലുകള്‍ സംഗമിക്കുന്ന ത്രിവേണി സംഗമം മേഖലയിലാണ് ഈ മത്സ്യ നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടലില്‍ നിരവധി മത്സ്യങ്ങള്‍ ചത്തു പൊങ്ങിയപ്പോള്‍ നിരവധി ചത്ത മീനുകള്‍ തീരത്ത് അടിഞ്ഞിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെ മുതല്‍ കന്യാകുമാരിയില്‍ കടല്‍ ഒരു വശത്ത് പ്രക്ഷുബ്ധമായും മറുവശം പിൻവലിഞ്ഞും നില്‍ക്കുകയാണ് എന്നായിരുന്നു റിപ്പോർട്ടുകള്‍. കടല്‍ വെള്ളം വളരെ തണുത്തതായിരുന്നെന്നും അതിനാലാകാം ഇങ്ങിനെ നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
കടലില്‍ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികള്‍ തിരിച്ച് കരയില്‍ എത്തിയപ്പോള്‍ ആഴക്കടലില്‍ നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയാതായി പറയുന്നു. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം കന്യാകുമാരി ബീച്ചില്‍ മത്സ്യം ഒലിച്ചുപോയതിനെത്തുടർന്ന് പ്രദേശത്ത് വൻതോതിലുള്ള പരിഭ്രാന്തിയുണ്ടായി .
അതേ സമയം കനത്ത മഴയ്‌ക്ക് പിന്നാലെ കന്യാകുമാരി കടലില്‍ ജല നിരപ്പ് നന്നേ താഴ്ന്ന നിലയിലായിരുന്നു . കടല്‍വെള്ളം താഴ്ന്നതിനെ തുടർന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
തുടർച്ചയായി ആറ് ദിവസം നിർത്തി വെച്ച ബോട്ട് സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. ഒരാഴ്ചയ്‌ക്ക് ശേഷം ഇന്ന് പതിവുപോലെ രാവിലെ 7.45 ന് ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിച്ചു. ടൂറിസ്റ്റ് ബോട്ടില്‍ കയറാൻ ഫെറി ഗേറ്റില്‍ നീണ്ട ക്യൂവായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.