തിരുവല്ല: ചരിത്രപ്രസിദ്ധമായ കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയപള്ളിയിലെ പതിനഞ്ച് നോമ്പാചരണത്തോട് അനുബന്ധിച്ച് തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഇടവക വികാരി റവ: ഫാദർ:ബിനോ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ശ്രീ ജോസഫ് എം പുതുശ്ശേരി എക്സ് എംഎൽഎ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ: സംഗീത ജിതിൻ നയിച്ച ബോധവത്കരണ ക്ലാസിൽ ഡെങ്കുപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ചുമ മുതലായ രോഗങ്ങളെപ്പറ്റിയും പ്രതിരോധ, പ്രതിവിധി മാർഗ്ഗങ്ങളും വിശദമായി പ്രതിപാദിച്ചു.
ഇടവക സഹവികാരി റവ: ഫാദർ:ദിബു വി ജേക്കബ്, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ: അവിരാ ചാക്കോ, ഇടവക ട്രസ്റ്റി ശ്രീ: ഏബ്രഹാം വർഗീസ്, ഇടവക സെക്രട്ടറി ശ്രീ : ജോർജ് ജോസഫ് കൊണ്ടൂർ, പ്രോഗ്രാം കൺവീനർ ശ്രീ: മാത്തുള്ള ചാക്കോ എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.