അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിൽ വൈക്കിങ്സ് കോംപ്ലക്സിൽ , സെപ്റ്റംബർ 7 ആം തിയതി ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ചു രാത്രി 9 മണി വരെ നീണ്ടു നിൽക്കുന്ന വാട്ടർഫോർഡ് വൈകിങ്സ് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ഒരുക്കുന്ന പ്രൗഢ ഗംഭീരമായ സൗത്ത് ഈസ്റ്റ് കാർണിവൽ 2K24 ന്റെ അവസാന ഘട്ട ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് എന്ന് വൈക്കിങ്സ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരു ഫാമിലിക്ക് ഒരു ദിവസം തകർത്താഘോഷിക്കാൻ കഴിയുന്ന എല്ലാവിധ സൗകര്യങ്ങളും സൗത്ത് ഈസ്റ്റ് കാർണിവലിനായി ഒരുക്കിയിട്ടുണ്ട്. എല്ലാവരെയും കോരിത്തരിപ്പിക്കുന്ന കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും എന്നും വൈക്കിങ്സ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
കാർണിവെല്ലിനായി ഒരുക്കിയിരിക്കുന്ന കാർ പാർക്കിങ് ബുക്കിങ് കഴിഞ്ഞ ആഴ്ച്ച ആരംഭിച്ചിരുന്നു. പാർക്കിങ് ബുക്ക് ചെയ്യാനുള്ള സൗകര്യം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
https://www.eventblitz.ie/event/southeastcarnival24/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.