തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’ ക്കെതിരെ ആരോപണവുമായി യുവ നടി ദിവ്യ ഗോപിനാഥ്. സിനിമ നടനായ അലൻസിയറിനെതിരെ 2018 ൽ നടന്ന മീ ടു ക്യാമ്പയിനിൽ പരാതി നൽകിയിട്ടും താര സംഘടന നടപടിയെടുത്തില്ല.
യുവനടി അഭിനയിച്ച ‘ആഭാസം സിനിമ സെറ്റിൽ അലൻസിയർ തന്നോട് മോശമായി പെരുമാറി. പരാതി നൽകിയിട്ടും ‘അമ്മ ഇതുവരെ മറുപടി നൽകിയില്ലെന്ന് ദിവ്യ വ്യക്തമാക്കി.
കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി, ഹേമ കമ്മിറ്റിയിലും താൻ മൊഴിനൽകി. ഇതുവരെ ഒരു നടപടിയും എടുത്തില്ല എന്നാണ് യുവ നടി ദിവ്യ ഗോപിനാഥ് ആരോപിക്കുന്നത്.
യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖിനെതിരെയും പരാതി.
സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന പരാതി ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിയും വന്നിരുന്നു.
സംവിധായകൻ രഞ്ജിത്തിനെതിരെയും, എം എൽ എ യും നടനുമായ മുകേഷിനെതിരെയും ആരോപണങ്ങൾ വന്നതിനു പിന്നാലെ ഇനിയും എത്ര പേര് ആരോപണ കുരുക്കിലാവും എന്നത് നോക്കി കാണേണ്ടത് തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.