ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരില്‍ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് സഹപാഠി കുട്ടിയെ തുടയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. പിന്നാലെ, ഉദയ്പൂരില്‍ സാമുദായിക സംഘർഷങ്ങള്‍ക്ക് കാരണമായിരുന്നു.
വിദ്യാർഥിയെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ജനക്കൂട്ടം വാഹനങ്ങള്‍ കത്തിക്കുകയും കടകള്‍ തകർക്കുകയും ചെയ്തിരുന്നു. കുട്ടിയെ കുത്തിപരുക്കേല്‍പ്പിച്ച സഹപാഠിയേയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നാലെ, വനഭൂമി കയ്യേറിയെന്ന് ആരോപിച്ച് 15 വയസ്സുള്ള പ്രതിയും കുടുംബവും താമസിച്ചിരുന്ന വാടക വീട് ശനിയാഴ്ച അധികാരികള്‍ പൊളിച്ചുനീക്കി. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് ജില്ലാ ഭരണകൂടം ആശുപത്രിക്ക് ചുറ്റും കൂടുതല്‍ സേനയെ വിന്യസിച്ചിരുന്നു. ക്രമസമാധാനം പാലിക്കാൻ ഉദയ്പൂർ സോണ്‍ ഐജി അജയ് പാല്‍ ലാംബ ജനങ്ങളോട് അഭ്യർഥിച്ചു.
സ്കൂളില്‍ വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റതിന് പിന്നാലെ ഉദയ്പൂരില്‍ സാമുദായിക സംഘർഷം, ഇന്റർനെറ്റ് റദ്ദാക്കി
കുട്ടിയുടെ ചികിത്സയില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. വിദ്യാർത്ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും ധനസഹായവും ബന്ധുക്കള്‍ക്ക് സർക്കാർ ജോലിയും നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഗോവിന്ദ് സിംഗ് ദോതസ്ര ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.