ന്യൂഡല്‍ഹി: രക്ഷാബന്ധന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഹോദരീ സഹോദരന്മാര് തമ്മിലുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമാണ് രക്ഷാബന്ധന് ഉത്സവമെന്ന് മോദി പറഞ്ഞു.
ഈ സുദിനം എല്ലാവരുടെയും ബന്ധങ്ങളില്‍ പുതിയ മധുരവും ജീവിതത്തില്‍ ഐശ്യര്വവും സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ടുവരട്ടെയെന്നും മോദി എക്സില്‍ കുറിച്ചുരക്ഷാബന്ധന് ദിനമായ ഓഗസ്റ്റ് 19ന് ഇത്തവണയും മോദിക്ക് പാകിസ്ഥാന് സഹോദരി ക്വാമര്‍ ഷേഖ് ആണ് രാഖി കെട്ടിയത്. മുപ്പതാം തവണയാണ് ക്വാമര്‍ മോദിക്ക് രക്ഷാബന്ധന് കെട്ടുന്നത്. അവര്‍ തന്നെ സ്വന്തമായി നിര്‍മിച്ച രക്ഷാബന്ധനാണ് മോദിക്ക് കെട്ടിക്കൊടുക്കുക.
ധാരാളം രാഖികള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ഏറ്റവും ഇഷ്ടമായതില്‍ ഒന്ന് മോദിക്ക് സമ്മാനിക്കും. ഇത്തവണ മുപ്പതാം വര്‍ഷമായതുകൊണ്ട് സ്പെഷ്യല്‍ രാഖിയാകും മോദിക്ക് കെട്ടുക. ഇത്തവണ വെല്‍വറ്റ് കൊണ്ടുള്ള രാഖിയാണ് തയ്യാറാക്കിയിരിക്കുന്നത്. അതില്‍ മുത്തുകളും കല്ലുകളും തുടങ്ങി ചില അലങ്കാരങ്ങളുമുണ്ട്.
കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാക്കൊല്ലവും മോദിയെ നേരില്‍ കണ്ടാണ് രാഖി കെട്ടിയിരുന്നത്. എന്നാല്‍ 2020 മുതല്‍ 2022 വരെ മൂന്നുവര്‍ഷം അത് നടന്നില്ല. യാത്രാ നിയന്ത്രണങ്ങളും കോവിഡ് മാര്‍ഗരേഖകളും കാരണമായിരുന്നു അത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിനൊപ്പം ഡല്‍ഹിയിലെത്തി മോദിക്ക് രാഖി കെട്ടിക്കൊടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.