മുതലമട: ഡല്‍ഹിയില്‍ നടക്കുന്ന ആസ്പിരേഷൻ ബ്ലോക്ക് 78-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേകത ക്ഷണം ലഭിച്ച സന്തോഷത്തിലാണ് കർഷകനായ ജീ.വിൻസെന്റും ഭാര്യ സബിതയും.
മുതലമട ചുള്ളിയാർ ഡാം കുണ്ടലകുളമ്പ് സ്വദേശിയായ ജി.വിൻസെന്റ് പാലക്കാട് മാങ്കോ ഫാർമേഴ്സ് പ്രോഡ്യൂസേഴ്സ് കമ്പിനി ഡയറക്ടറും മുതലമട മാമ്പഴ ഗ്രാമം പ്രസിഡന്റുമാണ്.സ്വതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ ഇന്ന് ഇരുവരും ഡല്‍ഹിയിലേക്ക് പുറപ്പെടും.
പാലക്കാട് ജില്ലയില്‍ നിന്നും രണ്ട് കർഷക കുടുംബങ്ങള്‍ക്കാണ് പ്രധാനമന്ത്രിയുടെ കീഴിലുള്ള നീതി ആയോഗിന്റെ ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള യോഗ്യത പട്ടികയില്‍ ഇടം നേടിയത്. അതിലൊന്നാണ് കൊല്ലങ്കോട് ബ്ലോക്ക് മുതലമടയില്‍ നിന്നും ജി.വിൻസെന്റും ഭാര്യ സബിതയും. മറ്റൊന്ന് അട്ടപ്പാടി അഗളിയില്‍ നിന്നും കർഷകനായ ലക്ഷ്മണനും ഭാര്യ തങ്കമണിയും.
കൃഷി പാരമ്പര്യമായിട്ടുള്ള കർഷക കുടുംബത്തിലാണ് ജി.വിൻസെന്റ് ജനിച്ചത്. അച്ഛൻ ഗംഗാധരൻ പരിപൂർണകർഷകനും പ്രകൃതി സ്‌നേഹിയുമാണ്. കൂടാതെ മുതലമട സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ദീർഘകാല പ്രസിഡന്റായും ഗംഗാധരൻ പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛന്റെ കൃഷി രീതി അവലംബിച്ചാണ് വിൻസെന്റ് കൃഷിയിലേക്ക് ഇറങ്ങിയത്. മാവുകള്‍ക്ക് പ്രാധാന്യമുള്ള മുതലമടയില്‍ തികഞ്ഞ ഒരു മാവു കർഷകനും കൂടിയാണ് വിൻസെന്റ്.
തികഞ്ഞ സാമൂഹ്യ പൊതുപ്രവർത്തകൻ, പരിസ്ഥിതി സ്‌നേഹ പ്രവർത്തകൻ എന്നീ മേഖലകളിലും വിൻസെന്റ് ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ക്ക് ശേഷം വിൻസെന്റും കുടുംബവും 16 ന് നാട്ടിലേക്ക് മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.