ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിസ്‌കാരസ്ഥല ആവശ്യങ്ങൾ നിഷ്കളങ്കമല്ല : കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ അടിയന്തര ഇടപെടലുകൾ വേണം ടോണി ചിറ്റിലപ്പിള്ളി,,

മൂവാറ്റുപുഴ നിർമല കോളജിലും,പിന്നാലെ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയതിൽ കൂടുതൽ അന്വേഷണങ്ങൾ വേണം.

സംസ്ഥാനത്തെ ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിലെ ഗൂഢാലോചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ അന്വേഷിക്കണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം ആവശ്യപ്പെടുന്നു.

വ്യക്തമായ അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന അധാര്‍മിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കേന്ദ്ര സർക്കാറിന്റെ നിതാന്ത ജാഗ്രത കേരളത്തിൽ ആവശ്യമായിരിക്കുന്നു.

 മതമൗലികവാദം ഭീകവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്.ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും മറപിടിച്ച് നിസ്സാരകാര്യങ്ങള്‍ കുത്തിപ്പൊക്കുന്നത് ഇതിന്റെയൊക്കെ സൂചനകളാണ്.ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാൻ കഴിയില്ല.

ഒരേ പ്രദേശത്ത് നിന്ന് തന്നെ തുടർച്ചയായി വരുന്ന മതപരമായ ഇത്തരം ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണവും മേൽനടപടികളും അടിയന്തരമായി അൽമായ ഫോറം അഭ്യർത്ഥിക്കുന്നു.ക്രൈസ്തവ സ്ഥാപനങ്ങളിൽ നിസ്‌കാരസ്ഥലം ഒരിക്കലും അനുവദിക്കാനാവില്ല.

ക്രൈസ്തവ സ്ഥാപനങ്ങളിലെ  നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്.ക്യാമ്പസുകൾ പഠിക്കാനുള്ളതാണ്.അല്ലാതെ മറ്റൊരാളുടെ അവകാശങ്ങള്‍ നിഷേധിക്കാനോ,സമാധാന അന്തരീക്ഷം തകര്‍ക്കാനോ ഉള്ള സ്ഥലമല്ല.ക്രൈസ്തവസ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ എന്നതും ആശങ്കാജനകമാണ്.

ആസൂത്രിതമായ മത അധിനിവേശത്തിന്റെ ഉദാഹരണങ്ങളാണോയെന്ന് കേന്ദ്രസർക്കാർ അന്വേഷിക്കണം.കേരളത്തിൽ വിദ്യാഭ്യാസം മതമൗലികവാദത്തിലേക്കും പിന്നീട് ഭീകരതയിലേക്കും വഴിമാറുന്നതിന് സാദ്ധ്യത ഏറെയാണ്.കേരളത്തിൽ ഇന്ന് സ്ഥിതിഗതികൾ അത്ര ശുഭകരമല്ല.

കേരളത്തിലെ ക്യാമ്പസുകൾ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദികളാകുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത പുലർത്തണമെന്നും,കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ കേരളത്തിൽ ആവശ്യമാണെന്നും സീറോമലബാർ സഭാഅൽമായ ഫോറം അഭ്യർത്ഥിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !