നിര്‍ത്തിയിട്ട ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി, അപകടം: ഏഴ് പേര്‍ക്ക് പരിക്ക്, രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ,

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരി റോഡിൽ ഓട്ടോയിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്. വലിയ പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം.

കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

നിലവിൽ വലിയ പള്ളിക്ക് സമീപം റോഡ് നവീകരണ പണികൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഒരു ദിശയിൽ കൂടെ മാത്രമാണ് ഗതാഗതം. ഗതാഗത നിയന്ത്രണത്തിൻ്റെ ഭാഗമായി ഒരു ലൈനിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്കാണ് പുറകിൽ നിന്ന് ലൈൻ തെറ്റിച്ചെത്തിയ ബസ് ഇടിച്ച് കയറിയത്.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുന്നിലെ കാറിലേക്കും ഇടിച്ച് കയറി. കാറിൻ്റെ പിൻവശം തകർന്നെങ്കിലും കാർ യാത്രക്കാർക്ക് പരിക്കില്ല. അപകടത്തിൽപെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !