അഥിതികൾ അക്രമി കാരികൾ: മദ്യപാനം, തമ്മിലടി, സഹികെട്ട് പൊലീസില്‍ അറിയിച്ചതോടെ പക; അതിഥി തൊഴിലാളികള്‍ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചു, ,

അമ്പലപ്പുഴ: ആലപ്പുഴയില്‍ അയല്‍വാസികളായ അതിഥി തൊഴിലാളികള്‍ വീടു കയറി ആക്രമിച്ചു. വീട്ടമ്മക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചാത്ത് 11-ാം വാർഡ് കാക്കാഴം ലക്ഷ്മി നിവാസില്‍ വിശ്വ ലക്ഷ്മി (57) ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ രാത്രി 10.30 ഓടെയായിരുന്നു സംഭവം. 15 ഓളം ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികളാണ് വിശ്വലക്ഷ്മിയുടെ വീടിന് വടക്കു ഭാഗത്തായി താമസിക്കുന്നത്. ഇവർ തമ്മില്‍ പലപ്പോഴും മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നതും പതിവാണ്. 

കഴിഞ്ഞ രാത്രിയിലും അതിഥി തൊഴിലാളികള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്തു. ഇത് ശല്യമായതോടെ വിശ്വലക്ഷ്മി വിവരം പഞ്ചായത്തംഗം ലേഖാമോള്‍ സനിലിനെ അറിയിച്ചു. വിവരം പൊലീസില്‍ അറിയിക്കാൻ പഞ്ചായത്തംഗം നിർദേശിച്ചു. 

ഇതറിഞ്ഞ അഞ്ചോളം അതിഥി തൊഴിലാളികള്‍ വിശ്വക്ഷ്മിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടന്ന് ഗേറ്റ് ചവിട്ടിത്തുറന്നെത്തി ആക്രമിക്കുകയായിരുന്നു. ആക്രമികള്‍ വിശ്വലക്ഷ്മിയുടെ വസ്ത്രം വലിച്ചു കീറുകയും കഴുത്തിലും പുറത്തും മർദിക്കുകയും ചെയ്തു.

നാട്ടുകാർ ഓടിയെത്തിയതോയെടാണ് പ്രതികള്‍ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അമ്പലപ്പുഴ പൊലീസ് പ്രതികളായ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു.

 കഴുത്തിന് സാരമായി പരിക്കേറ്റ വിശ്വലക്ഷ്മിയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനക്കു ശേഷം  ഡിസ്ചാർജ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !