മിണ്ടാപ്രാണിയോട് കണ്ണില്ലാ ക്രൂരത; പയര്‍ തിന്നതിന് പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചു

 പാലക്കാട്: മേയാൻ വിട്ട പശുവിനെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. പാലക്കാട് പുതുനഗരത്താണ് സംഭവം.പുതുനഗരം സ്വദേശിയായ സതീഷിന്റെ പശുവിനെയാണ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്.

പശുവിന്റെ കഴുത്തിലാണ് പരിക്കേറ്റത്. പ്രദേശവാസിയാണ് തന്റെ പശുവിനെ കുത്തിയതെന്നാണ് സതീഷ് പറയുന്നത്.

പ്രദേശവാസിയുടെ പറമ്പില്‍ കയറിയ പശു അവിടെ നട്ടുപിടിപ്പിച്ച പയർ തിന്നിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് പശുവിനെ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് സതീഷ് പറഞ്ഞു. പരിക്കേറ്റ പശുവിനെ വെറ്ററിനറി ഡോക്ടർ എത്തി പരിശോധിക്കുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തു. സംഭവത്തില്‍ സതീഷ് പുതുനഗരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !