നോയല്‍ ജോബിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന്‌;

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്നു ഏറ്റുമാനൂരിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം.

ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് നോയല്‍. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം.

കഴിഞ്ഞ 23നു ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.

നോയലിന്റെ പിതാവ് ജോബി മാത്യു മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫീസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുമാണ്. മാതാവ് ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി, പാലാ മാര്‍ സ്ലീവാ നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പലുമാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !