കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ (63) ആണ് മരിച്ചത്.
അരളിയില കഴിച്ചാണ് മരണം എന്നാണ് ഉയരുന്ന സംശയം. വിദ്യാധരൻ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഒൗഷധമാണെന്ന് കരുതിയാണ് അരളി ഇല ജ്യൂസ് കുടിച്ചതത്രെ. പിന്നീട് ശാരീരിക അസ്വസ്ഥതകൾ കാണിച്ചതോടെ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏപ്രിൽ 28ന് ഹരിപ്പാട്ട് 24കാരി സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ ഒരു ചെടിയുടെ ഇല കടിച്ചു തുപ്പിക്കളഞ്ഞതായി സൂര്യ പറഞ്ഞിരുന്നു. ഈ ചെടി അരളിയാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. സൂര്യയുടെ മരണശേഷം പല ദേവസ്വം ബോർഡുകളും നിവേദ്യത്തിൽ അരളിപ്പൂ ഇടുന്നത് നിരോധിച്ചിരുന്നു.
ഒലിയാൻഡർ (Nerium oleander) ഒരു പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ്. ഇതിൽ ടോക്സിക് കാർഡിയാക് ഗ്ലൈക്കോസൈഡുകൾ എന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുമ്പോൾ മരണം വരെ സംഭവിക്കാം. ഒലിയാൻഡറിലെ കാർഡിയാക് ഗ്ലൈക്കോസൈഡുകൾ ഹൃദയത്തെ ബാധിക്കുന്നു. ഈ രാസവസ്തുക്കൾ ഹൃദയമിടിപ്പ് കുറയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.